മാ​ർ കു​ണ്ടു​കു​ളം ജ​ന്മ​ശ​താ​ബ്‌ദി; അ​വാ​ർ​ഡ് ദാനം ഇന്ന്

12:38 AM Sep 23, 2017 | Deepika.com
തൃ​​​ശൂ​​​ർ: പാ​​​വ​​​ങ്ങ​​​ളു​​​ടെ പി​​​താ​​​വ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ള​​​ത്തി​​​ന്‍റെ ജ​​​ന്മ​​​ശ​​​താ​​​ബ്ദി പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ​​യാ​​ണ്.

തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​നു സ​​മീ​​പം ഡി​​​ബി​​​സി​​​എ​​​ൽ​​​സി ഹാ​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്നു 11.30 നു ​​​ന​​​ട​​​ക്കു​​​ന്ന ജ​​​ന്മ​​​ശ​​​താ​​​ബ്ദി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മെ​​​ത്രാ​​​ന്മാ​​​രും മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ്ര​​​സം​​​ഗി​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ജീ​​​വ​​​കാ​​​രു​​​ണ്യ സേ​​​വ​​​ന​​​ത്തി​​​നു മാ​​​ർ ജോ​​​സ​​​ഫ് കു​​​ണ്ടു​​​കു​​​ളം ഫൗ​​​ണ്ടേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് പ​​​ദ്മ​​​ശ്രീ സി​​​സ്റ്റ​​​ർ സു​​​ധ വ​​​ർ​​​ഗീ​​​സി​​​നു സ​​​മ്മാ​​​നി​​​ക്കും.

വൈ​​​ദി​​​ക​​​ർ, സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​ർ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ, കൈ​​​ക്കാ​​​ര​​​ന്മാ​​​ർ, സ​​ൺ​​ഡേ​​സ്കൂ​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​​ള്ള ഇ​​​ട​​​വ​​​ക​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും തു​​​ട​​​ർ​​​ന്നു 11.30 നു ​​​തു​​​ട​​​ങ്ങു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. ദി​​​വ്യ​​​ബ​​​ലി​​​യി​​​ലും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ രാ​​​വി​​​ലെ 9.30 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. തോ​​​മ​​​സ് കാ​​​ക്ക​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.