തൃശൂർ: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ.പി.ജെ. തോമസ് ഫൗണ്ടേഷന്റെ ഇക്കോണമിസ്റ്റ് ഓഫ് ദി ഇയർ അവാർഡിനു പ്രഫ. വിശ്വനാഥ് പണ്ഡിറ്റ് അർഹനായി.
28ന് തൃക്കാക്കര ഭാരതമാത കോളജിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ ഡോ.സി. രംഗരാജൻ പുരസ്കാരം സമ്മാനിക്കും. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷനാകും.
കാഷ്മീർ സ്വദേശിയായ പ്രഫ. വിശ്വനാഥ് പണ്ഡിറ്റ്, ഇന്ത്യയിലെ മാക്രോ ഇക്കണോമിക്സ് പോളിസി മോഡലിംഗിന്റെ പിതാവ് എന്നാണറിയപ്പെടുന്നത്.
സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ലോറൻസ് ക്ലെയിന്റെ മേൽനോട്ടത്തിൽ അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫസർ, പുട്ടപർത്തി സത്യസായി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, നിരവധി വിദേശ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സാമ്പത്തികശാസ്ത്രത്തിൽ ഒരു ഡസനിലധികം ഗ്രന്ഥങ്ങളുടെ രചയിതാവും ഇന്ത്യൻ ഇക്കണോമിക് റിവ്യു ഉൾപ്പെടെ നിരവധി ജേർണലുകളുടെ പത്രാധിപ സമിതിയംഗവുമാണ്.
പ്രഫ. വിശ്വനാഥ് പണ്ഡിറ്റിനു പുരസ്കാരം
12:38 AM Sep 23, 2017 | Deepika.com