കൊച്ചി: സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സിബിഎസ്ഇ സംസ്ഥാന കണ്വൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. കലൂർ എജെ ഹാളിൽ നടക്കുന്ന കണ്വൻഷൻ രാവിലെ 10 ന് മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും.
എംപിമാരായ കെ.വി. തോമസ്, റിച്ചാർഡ് ഹേ, അബ്ദുസമദ് സമദാനി എന്നിവർ പ്രസംഗിക്കും. സംസ്ഥാനത്തെ 1400 ലേറെ സ്കൂളുകളിൽനിന്നുള്ള മാനേജർമാർ, പ്രിൻസിപ്പൽമാർ, ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ നേരിടുന്ന പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും കുറിച്ച് കണ്വൻഷൻ ചർച്ച ചെയ്യും. എല്ലാ സിബിഎസ്ഇ സ്കൂളുകളെയും പങ്കെടുപ്പിച്ച് കലോത്സവം നടത്തുന്നതിനെക്കുറിച്ചും കണ്വൻഷൻ ചർച്ച ചെയ്യും. മാനേജർമാരും പ്രിൻസിപ്പൽമാരും പങ്കെടുക്കുന്ന സംയുക്ത കണ്വൻഷൻ ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.
ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവിത വിജയ മന്ത്രങ്ങൾ എന്ന പരിപാടി എല്ലാ സ്കൂളുകളിലും നടപ്പാക്കും. ഇതേ കുറിച്ചുള്ള ചർച്ചകൾക്കും കണ്വൻഷൻ വേദിയാകും.
സിബിഎസ്ഇ സംസ്ഥാന കണ്വൻഷൻ ഇന്നു കൊച്ചിയിൽ
12:38 AM Sep 23, 2017 | Deepika.com