ഹയർസെക്കൻഡറി നിയമനത്തിന് അപേക്ഷിക്കാം
12:38 AM Sep 23, 2017 | Deepika.com
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റ് ഹയർസെക്കൻഡറി വിഭാഗത്തിലെ നിയമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. ഇപ്പോൾ സർവീസിൽ തുടരുന്നവർക്കും ഡയറക്ട് നിയമനക്കാർക്കും പ്രത്യേകം ഇന്റർവ്യു നടത്തും. സർവീസിൽ ഉള്ളവർക്കുള്ള ഒഴിവുകൾ- ഹിന്ദി (ഒന്ന്), മലയാളം (നാല്), ഇംഗ്ലീഷ് (ജൂണിയർ ഒന്ന്), ഇക്കണോമിക്സ് (ജൂണിയർ രണ്ട്). ഡയറക്ട് നിയമന ഒഴിവുകൾ: മലയാളം (ഒന്ന്), ഇക്കണോമിക്സ് (ജൂണിയർ ഒന്ന്), ഇംഗ്ലീഷ് (ജൂണിയർ ലീവ് വേക്കൻസി ഒന്ന്). യോഗ്യതയുള്ളവർ അപേക്ഷ സമർപ്പിക്കണമെന്നു കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖം അറിയിച്ചു.