തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്താൻ നീക്കം. ഇക്കാര്യം ഏറെ വൈകാതെ മന്ത്രിസഭാ യോഗത്തിനു മുന്നിലെത്തുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ശിപാർശ കെ എസ്്ആർടിസി സർക്കാരിന് നൽകും.
എൽഡിഎഫിൽ ചർച്ച ചെയ്തശേഷമാകും ഈ വിഷയം മന്ത്രിസഭാ യോഗത്തിലെത്തുക. പെൻഷൻ പ്രായം ഉയർത്തുന്നതു സംബന്ധിച്ച് കെഎസ്ആർടിസി നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ധനവകുപ്പിനും ഗതാഗത വകുപ്പിനും ഇക്കാര്യത്തിൽ സമാന നിലപാടാണെന്നാണ് വിവരം.
കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുന്നതിനുള്ള പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പുതിയ നടപടികൾ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്, ഗതാഗതമന്ത്രി തോമസ് ചാണ്ടി, ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെഎസ്ആർടിസി എംഡി എം.ജി. രാജമാണിക്യം എന്നിവർ പങ്കെടുത്ത യോഗങ്ങൾ പലതവണ ചേർന്നിരുന്നു.
റിച്ചാർഡ് ജോസഫ്
കെഎസ്ആർടിസി : പെൻഷൻ പ്രായം ഉയർത്താൻ ആലോചന
12:49 AM Sep 22, 2017 | Deepika.com