ചങ്ങനാശേരി: തുരുത്തി കാനായിൽ കുടുംബത്തിനും വിവാഹത്തിനുമായുള്ള പഠനങ്ങൾക്കു വേണ്ടി സ്ഥാപിതമായ ജോണ്‍ പോൾ രണ്ടാമൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 24, 25 തീയതികളിൽ അന്തർദേശീയ സിന്പോസിയം സംഘടിപ്പിക്കും. 24ന് രാവിലെ രാവിലെ 10ന് കുടുംബങ്ങളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് റവ.ഡോ. ഷാജി കൊച്ചുതറ സിഎംഐ, ഡോ.ടോണി ജോസഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
തുടർന്നു സ്വവർഗഭോഗ പ്രവണതകൾ, പോണോഗ്രഫി, ഗാർഹിക പീഡനങ്ങൾ, കുട്ടികളെ ദുരുപയോഗിക്കൽ എന്നിവയെക്കുറിച്ചുള്ള ശില്പശാലകൾ. 25ന് രാവിലെ 9.30നു കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം അധിപൻ ആർച്ച്ബിഷപ് വിചൻസോ പാലിയ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മോണ്‍. പിയർ ആഞ്ചലോ സെക്യേറി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജോണ്‍ പോൾ ഇൻസ്റ്റിറ്റ്യൂട്ടിനായി ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയ ഏറ്റവും പുതിയ ‘മോത്തു പ്രോപ്രിയ’യെ ക്കുറിച്ചുള്ള ചർച്ചകൾ ഈ സമ്മേളനത്തിൽ നടക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 9447662034, 0481 2321144 എന്നീ നന്പരുകളിൽ വിളിക്കണം.
തുരുത്തി കാനായിൽ സിന്പോസിയം
12:49 AM Sep 22, 2017 | Deepika.com