ചാലക്കുടി: ബസിൽ യാത്രക്കാരിയായ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേരള കാർഷിക സർവകലാശാല ചാലക്കുടിയിലെ ഗവേഷണകേന്ദ്രം മേധാവിയും കൊടകര മറ്റത്തൂർകുന്ന് ഇടത്തൂട്ട് സ്വദേശിയുമായ പ്രഫ. ഇ. ശ്രീനിവാസനെ(59) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുടയിൽനിന്നു ചാലക്കുടിയിലേക്കുള്ള സ്വകാര്യബസിൽ യാത്ര ചെയ്യുന്നതിനിടെ ഐടിഐ വിദ്യാർഥിനിയായ പതിനാറുകാരിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണു പരാതി. വിദ്യാർഥിനി പരാതിപ്പെട്ടതനുസരിച്ചാണു നടപടി.
പീഡന ശ്രമം: കാർഷിക വാഴ്സിറ്റി ഗവേഷണ കേന്ദ്രം മേധാവി പിടിയിൽ
12:49 AM Sep 22, 2017 | Deepika.com