അടൂർ: മലങ്കര കത്തോലിക്കാ സഭയിലേക്കു നവാഭിഷിക്തരായ ഡോ.ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ.യൂഹാനോൻ മാർ തിയഡോഷ്യസ് എന്നിവരുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കാനായി കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുടെയും സാംസ്കാരിക, സാമൂഹിക നേതാക്കളുടെയും നീണ്ടനിരയുണ്ടായിരുന്നു.
ആർച്ച്ബിഷപ്പുമാരായ ഡോ.സൂസപാക്യം, മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, ഡോ.ഏബ്രഹാം വിരുതുകുളങ്ങര, ബിഷപ്പുമാരായ മാർ മാത്യു അറയ്ക്കൽ, ഡോ.സ്റ്റാൻലി റോമൻ, ഡോ.അലക്സ് വടക്കുംതല, മാർ ജോസ് പുളിക്കൽ, ഡോ.ജോസഫ് പണ്ടാരശേരിൽ, മാർ ജോസഫ് പാബ്ലാനി, ഡോ.ജോർജ് രാജേന്ദ്രൻ, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് മഠത്തിക്കണ്ടം, നിയുക്ത മെത്രാൻമാരായ റവ.ഡോ.ടോണി നീലങ്കാവിൽ, റവ.ഡോ. സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, ഗീവർഗീസ് മാർ ഈവാനിയോസ്, മാർക്കോസ് മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഏബ്രഹാം മാർ പൗലോസ് തുടങ്ങിയവർ ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു. ദീപിക ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.റെജി മനയ്ക്കലേട്ട് എന്നിവരും പുതിയ മെത്രാൻമാർക്ക് അനുമോദനങ്ങൾ അർപ്പിച്ചു.
രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മന്ത്രി എം.എം. മണി, ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം, മുൻമന്ത്രിമാരായ കെ.എം. മാണി, വി.എം. സുധീരൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, രാജു ഏബ്രഹാം എംഎൽഎ, മുൻ എംപി ഫ്രാൻസിസ് ജോർജ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവരും അനുമോദനങ്ങൾ നേരാനെത്തി.
ചടങ്ങിനെത്തിയതു പ്രമുഖരുടെ നീണ്ട നിര
12:39 AM Sep 22, 2017 | Deepika.com