കോട്ടയം: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് സിൽവർ ജൂബിലി സ്മാരക സ്നേഹ ഭവനങ്ങളുടെ താക്കോൽ ദാനവും നിരപ്പേൽ മതസൗഹാർദ അവാർഡ് ദാനവും ഒക്ടോബർ ആറിനു കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടക്കും. ഉച്ചയ്ക്ക് 12നു ചേരുന്ന സമ്മേളനത്തിൽ ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികൾക്കു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പോലീത്താ നിരപ്പേൽ മതസൗഹാർദ അവാർഡ് അവാർഡ് സമ്മാനിക്കും. കോളജ് ഡയറക്ടർ റവ.ഡോ. ആന്റണി നിരപ്പേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനംചെയ്യും.
സെന്റ് ആന്റണീസ് കോളജ് സിൽവർ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിയുടെ ഭാഗമായിട്ടാണ് ഭവനരഹിതരായ നാലു വിദ്യാർഥികൾക്കു വീട് നിർമിച്ചു നൽകിയത്. പത്രസമ്മേളനത്തിൽ റവ.ഡോ.ആന്റണി നിരപ്പേൽ, സെക്രട്ടറി ഡോ. ലാലിച്ചൻ കല്ലംപള്ളി, അഡ്മിനിസ്ട്രേറ്റർ ജോസ് കൊച്ചുപുര, പിആർഒ ജോസ് ആന്റണി എന്നിവർ പങ്കെടുത്തു.
വിശുദ്ധാനന്ദ സ്വാമികൾക്കു അവാർഡ്
12:10 AM Sep 22, 2017 | Deepika.com