ഡോ. അരുണ്‍ എം. സേവ്യറിന് പുരസ്കാരം
12:10 AM Sep 22, 2017 | Deepika.com
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഓഫ് പീഡോഡോണ് ഡിക്സ് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി ഏർപ്പെടുത്തിയ 2017 ലെ അഖിലേന്ത്യാ പുരസ്കാരം കൊച്ചി അമൃത സ്കൂൾ ഓഫ് ഡെന്റസ്ട്രിയിലെ ഡോ. അരുണ്‍ എം. സേവ്യറിനു ലഭിച്ചു. പീഡിയാട്രിക് ഡെന്റിസ്ട്രിക്കുവേണ്ടിയുള്ള ഗവേഷണങ്ങളും സമഗ്രസംഭാവനകളും വിലയിരുത്തിയാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്. ചെന്നൈയിൽ നടന്ന മുപ്പത്തൊന്പതാം നാഷണൽ കോണ്‍ഫറൻസിൽ നടൻ രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്ത് അവാർഡ് സമ്മാനിച്ചു. ആലുവ മാളിയേക്കൽ മാമച്ചൻ സേവ്യറിന്റെയും ഗ്രേസിക്കുട്ടിയുടെയും മകനാണ്.