കൊച്ചി: പള്ളിവാസൽ വില്ലേജിലെ പ്ലം ജൂഡി റിസോർട്ട് കൃഷിയാവശ്യങ്ങൾക്കായി പതിച്ചു നൽകിയ ഭൂമിയിലാണ് നിർമിച്ചതെന്നും ഇതിന് റവന്യൂ വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്(എൻഒസി)ഇല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. റിസോർട്ട് പരിസരത്ത് കനത്തമഴയെ തുടർന്ന് പാറയിടിഞ്ഞ് വാഹനങ്ങൾ തകർന്നതിനെത്തുടർന്ന് റിസോർട്ട് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഓഗസ്റ്റ് എട്ടിന് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ റിസോർട്ട് പ്രൊപ്രൈറ്റർ ടി.എൻ. അശോക് കുമാർ നൽകിയ ഹർജിയിലാണ് റവന്യൂവകുപ്പ് സ്റ്റേറ്റ്മെന്റ് നൽകിയത്.
ഇടുക്കി ജില്ലയിൽ, പ്രത്യേകിച്ച് മൂന്നാർ മേഖലയിൽ വിവേചനരഹിതമായി ഭൂമി ഉപയോഗിക്കുന്നുവെന്നു പരക്കെ ആക്ഷേപമുണ്ടെന്നു സർക്കാർ പറയുന്നു. മൂന്നാർ മേഖലയിൽ റവന്യൂ വകുപ്പിന്റെ എൻഒസിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുണ്ട്.
പ്ലം ജൂഡി റിസോർട്ട് കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിലെന്ന് സർക്കാർ
01:10 AM Sep 21, 2017 | Deepika.com