കോട്ടയം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ 59-ാം സംസ്ഥാന സമ്മേളനം 24നു കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാനപ്രസിഡന്റ് സി.ജെ. ജോസഫ് ചോതിരക്കുന്നേൽ പതാക ഉയർത്തും. തുടർന്ന് ബിസിനസ് മീറ്റിംഗ് നടത്തും. 11ന് ചേരുന്ന മഹാസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എംഎൽഎ സ്നേഹവീട് നൽകിയവർക്കുള്ള അവാർഡുകൾ നൽകും.
അടൂർ പ്രകാശ് എംഎൽഎ നിർധനരായ കോളജ് വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് നൽകും. എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം എന്നിവർ വിവിധ അവാർഡുകൾ വിതരണംചെയ്യും. എംഎൽഎമാരായ കെ. സുരേഷ്കുറുപ്പ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, ഇ.എസ്. ബിജിമോൾ എന്നിവർ വിവിധ ജില്ലാ താലൂക്ക് കമ്മിറ്റികൾക്കുള്ള അവാർഡുകൾ നൽകും. വി.എൻ. വാസവൻ, സാജുപോൾ എന്നിവർ സംഘടനാ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് നൽകും. ഡോ. സിറിയക് തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി എന്നിവർ വിവിധ അവാർഡുകൾ സമ്മാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഡാൻസ് പ്രോഗ്രാമും ഗാനമേളയുമുണ്ട്.
രാവിലെ നടക്കുന്ന ബിസിനസ് മീറ്റിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഹരിദാസൻ, ഡിവിഷണൽ മാനേജർ കെ.കെ. അപ്പു എന്നിവർ പ്രസംഗിക്കും. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എ. ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.എസ്. ജോർജ് വരവു ചെലവു കണക്കും അവതരിപ്പിക്കും.
പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത്
01:10 AM Sep 21, 2017 | Deepika.com