കൊച്ചി: സീറോ മലബാർ സഭയുടെ യൂത്ത് കമ്മീഷൻ സെക്രട്ടറിയും യുവജനവിഭാഗം (എസ്എംവൈഎം) ഡയറക്ടറുമായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ആലഞ്ചേരി നിയമിതനായി.
സീറോ മലബാർ സഭയുടെ യുവജന ശുശ്രൂഷകളെ ഏകോപിക്കുന്ന വേദിയാണ് എസ്എംവൈഎം. ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ വിരമിച്ച ഒഴിവിലേക്കാണു നിയമനം. കോട്ടയം രൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയാണു കമ്മീഷൻ ചെയർമാൻ. മാർ എഫ്രേം നരികുളം, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർ അംഗങ്ങളാണ്.
രാമപുരം മാർ ആഗസ്തിനോസ് കോളജ് വൈസ് പ്രിൻസിപ്പൽ, ശാസ്ത്രപഥം സയൻസ് മാസിക എക്സിക്യൂട്ടീവ് എഡിറ്റർ, എഴുത്തുകാരനും നാടകകൃത്തും ധ്യാനചിന്തകനുമാണ്.
പത്തുഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലായിൽ നടന്ന മുപ്പത്തിയൊന്നാം സിബിസിഐ മീറ്റിംഗിന്റെ മീഡിയാ വിഭാഗം തലവനായിരുന്നു. എംബിഎ ബിരുദധാരിയാണ്. എട്ടുവർഷം പാലാ രൂപത കെസിവൈഎം ഡയറക്ടറുമായിരുന്നു.
ഫാ. ജോസഫ് ആലഞ്ചേരി സീറോമലബാർ യൂത്ത് കമ്മീഷൻ സെക്രട്ടറി
01:00 AM Sep 21, 2017 | Deepika.com