ആലപ്പുഴ: അപകീർത്തിയുണ്ടാക്കുന്ന തരത്തിൽ വാർത്ത സംപ്രേഷണം ചെയ്തു എന്നാരോപിച്ചു മന്ത്രി തോമസ് ചാണ്ടി മാനനഷ്ടക്കേസ് ഫയൽചെയ്തു. മന്ത്രിയെന്ന നിലയ്ക്കും പൊതുപ്രവർത്തകൻ എന്ന നിലയ്ക്കും വ്യവസായിയെന്ന നിലയ്ക്കും തനിക്കു മാനനഷ്ടമുണ്ടാക്കുന്ന തരത്തിൽ വാർത്ത സംപ്രേഷണം ചെയ്തെന്നു കാട്ടി ഏഷ്യാനെറ്റ് ചാനലിനെയും അതിന്റെ എഡിറ്റർ ഇൻ ചീഫിനെയും ന്യൂസ് എഡിറ്റർമാരെയും റിപ്പോർട്ടറെയും എതിർകക്ഷികളാക്കിയാണ് കേസ്.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം കോടതിയിലാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്. കെ. രാംകുമാർ ആൻഡ് അസോസിയേറ്റ്സ് ആണ് മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. കേസ് അടുത്തമാസം 20നു പരിഗണിക്കും.
മന്ത്രി തോമസ് ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
12:50 AM Sep 21, 2017 | Deepika.com