തൊടുപുഴ: പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ ബിജെപി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയിലെ രണ്ടു പ്രധാന ഭാരവാഹികൾക്കെതിരേ നടപടി. അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും സംഘടനാ ഉത്തരവാദിത്വങ്ങളിൽനിന്നു നീക്കംചെയ്യാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു.
ഇവർക്കെതിരേ ഗുരുതരമായ ആരോപണം കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഉന്നയിച്ചതിന്റെയും സംസ്ഥാന കമ്മിറ്റിക്കു ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിൽ അന്വേഷിക്കാൻ പാർട്ടി നേതൃത്വം കമ്മീഷനെ നിയോഗിച്ചിരുന്നു.
പെരുമാറ്റ ദൂഷ്യം: ബിജെപി നേതാക്കൾക്കെതിരേ നടപടി
12:29 AM Sep 21, 2017 | Deepika.com