തിരുവനന്തപുരം: രാമലീല എന്ന സിനിമയ്ക്കെതിരേ കുപ്രചാരണം നടത്തുന്നുവെന്നാരോപിച്ചു വിവിധ സിനിമാ സംഘടനകൾ മുഖ്യമന്ത്രിക്കു പരാതി നൽകി. ഈ ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്തു ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച പോസ്റ്റിനെതിരേയാണു സംഘടനകളുടെ പരാതി.
ഇദ്ദേഹത്തിനെതിരേ നടപടി വേണമെന്നും അക്കാദമി എക്സിക്യൂട്ടീവ് അംഗത്വത്തിൽനിന്ന് നീക്കണമെന്നും തിയറ്റർ ഉടമകൾ, ഫിലിം ചേന്പർ, നിർമാതാക്കൾ എന്നിവരുടെ സംഘടനകൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരേ നിർമാതാവ് ടോമിച്ചൻ മുളകുപാടം നേരത്തേഐജി പി. വിജയനു പരാതി നൽകിയിരുന്നു. കലാപത്തിന് ആഹ്വാനം നൽകുന്നതിനു തുല്യമാണു രാമചന്ദ്രൻ നടത്തിയിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു.
രാമലീലയ്ക്കെതിരേ പ്രചാരണം; മുഖ്യമന്ത്രിക്കു പരാതി നൽകി
12:29 AM Sep 21, 2017 | Deepika.com