കട്ടപ്പന: പ്രാദേശിക കേബിൾ ചാനലുകളുമായി യോജിച്ചു ബിഎസ്എൻഎൽ കേരളത്തിൽ ലാൻഡ് ഫോണ്‍, ഇന്റർനെറ്റ് കണക്ഷനുകൾ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.എം. മണി കട്ടപ്പനയിൽ നിർവഹിച്ചു. കേരള കേബിൾ ടിവി ഫെഡറേഷനും കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച്സിഎൻ ചാനലും ബിഎസ്എൻഎലുമായി സഹകരിച്ചു കട്ടപ്പനയിൽ ആരംഭിക്കുന്ന ലാൻഡ് ഫോണ്‍, ഇന്റർനെറ്റ് കണക്ഷൻ പദ്ധതിയാണ് മന്ത്രി ഉദ്ഘാടനംചെയ്തത്.
കട്ടപ്പന അഡോണ്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോഷി അഗസ്റ്റിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തി. കേരള കേബിൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇ. ജയദേവന് ബിഎസ്എൻഎൽ. ജോയിന്റ് ജനറൽ മാനേജർ എം.എസ്. ഹരി കരാർ കൈമാറി.
നഗരസഭാ ചെയർമാൻ മനോജ് എം. തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, നഗരസഭാ കൗണ്‍സിലർമാർ, വിവിധ രാഷ്ട്രീയ സാമുഹിക, സംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ബിഎസ്എൻഎൽ ലാൻഡ് ഫോണുകൾ ഇനി കേബിൾ ചാനലുകൾവഴി
12:27 AM Sep 21, 2017 | Deepika.com