കൊച്ചി: വിവിധ മേഖലകളിൽ മികവു തെളിയിച്ച സമുദായ അംഗങ്ങൾക്കു കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ (കെആർഎൽസിസി) ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു.
സമൂഹനിർമിതി, സാഹിത്യം, വൈജ്ഞാനികസാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസ - ശാസ്ത്രരംഗം, കായികം, സംരംഭകർ, യുവത എന്നീ മേഖലകളിലാണു പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. സാഹിത്യ, വൈജ്ഞാനികസാഹിത്യ അവാർഡുകൾക്കു നാമനിർദേശം നൽകുന്നവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം കെആർഎൽസിസി ഓഫീസിൽ എത്തിക്കണം. ഒക്ടോബർ 30 വരെ എൻട്രികൾ സ്വീകരിക്കും. അപേക്ഷാ ഫോമിനും കവിവരങ്ങൾക്കും www.kr lcc.org.
കെആർഎൽസിസി അവാർഡ്
12:27 AM Sep 21, 2017 | Deepika.com