കോഴിക്കോട്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള(അവോക്ക്) യുടെ നേതൃത്വത്തിൽ നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക് പ്രഖാപിച്ചു. സംസ്ഥാന മോട്ടോർ വാഹന നിയമ പ്രകാരം സ്വന്തം പേരിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുളളവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്നും അവോക്ക് സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അവോക്ക് സംസ്ഥാന പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനതല സമഗ്ര റോഡ് സുരക്ഷാ പ്രചാരണം നടത്തും. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് സംഘടിപ്പിക്കുക. ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസുകൾ, ഡ്രൈവർമാർക്കുളള പ്രത്യേക ബോധവത്കരണ ക്യാമ്പ്, ഷോർട്ട് ഫിലിം, ഫോട്ടോപ്രദർശനം തുടങ്ങിയവ ഉൾപ്പെടുത്തും. സംസ്ഥാന പ്രസിഡന്റ് മംഗലശേരി നൗഫൽ, സെക്രട്ടറി വി.കെ. ശിവാനന്ദ്, വൈസ് പ്രസിഡന്റ് ജോർജ് സൈമണ്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ധനവില വർധന: നാളെ വാഹന പണിമുടക്ക്
02:37 AM Sep 20, 2017 | Deepika.com