തിരുവല്ല: മതിൽഭാഗം മാവേലിമഠം വീടിന് സമീപം യുവാവിനെ വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തുകലശേരി മാടപത്രയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ മകൻ ബി.ഗോപകുമാറിനെ (41) ഇന്നലെ 5.30ഓടെ മരിച്ച നിലയിൽ കണ്ടത്.
ഞായറാഴ്ച വൈകുന്നേരം മുതൽ ഗോപകുമാറിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു.
സംസ്കാരം പിന്നീട്. മാതാവ്: സരസ്വതിയമ്മ. സഹോദരങ്ങൾ: പത്മകുമാരി, പീതാംബരൻ, വിനോദ്കുമാർ.
തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി
01:53 AM Sep 20, 2017 | Deepika.com