കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
01:53 AM Sep 20, 2017 | Deepika.com
പീരുമേട്: ദേശീയ പാത 183-ൽ കാർ അപകടത്തിൽപെട്ടു രണ്ടുപേർക്കു പരിക്ക്. കോട്ടയം സ്വദേശികളായ വിക്ടർ (44), സോജൻ (46) എന്നിവർക്കാണു പരിക്കേറ്റത്. കുട്ടിക്കാനത്തുനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന കാർ കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിനു സമീപം കൊടുംവളവിൽ നിയന്ത്രണംവിട്ടു തിട്ടയിലിടിച്ചു തലകീഴായി മറിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടയത്തു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.