വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്നയാൾ മരിച്ചു
01:53 AM Sep 20, 2017 | Deepika.com
കോഴഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു. പുന്നയ്ക്കാട് കര്‍ത്തവ്യം കിഴക്കേപറമ്പില്‍ പരേതനായ രാമകൃഷ്ണന് ആചാരിയുടെ മകന് രവികുമാറാ (കുട്ടന് കുഞ്ഞ് - 42 ) ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 ന് ടികെ റോഡില്‍ പുല്ലാട് പിഐപി കനാല്‍ പാലത്തിന് സമീപം റോഡിലേക്ക് കയറ്റി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്കിടിച്ചു പരിക്കേറ്റ രവികുമാറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് മരിച്ചത്. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: രേഖ, മകള്‍: മീനാക്ഷി.