തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ വെബ്സെറ്റ് വഴി 16 സേവനങ്ങൾക്കും, നികുതി, പിഴ, ഫീസ് എന്നിവ അടയ്ക്കുന്നതിനുളള നാല് സേവനങ്ങൾക്കും സംവിധാനം ഒരുക്കിയതായി സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
ഡ്രൈവിംഗ് ടെസ്റ്റ്, ലേണേഴ്സ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങിയവയ്ക്കുളള അപേക്ഷകരുടെ പട്ടിക തയാറാക്കാനുളള സംവിധാനവും അപേക്ഷകർക്ക് ഓണ്‍ലൈനിലൂടെ ടെസ്റ്റ് തീയതി തെരഞ്ഞെടുക്കാനുളള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകർ ഓണ്‍ലൈനിൽ സമർപ്പിക്കുന്ന പ്രിന്റുകൾ തന്നെ അപേക്ഷയായി സമർപ്പിക്കണം. ഓഫീസുകളിലെ തിരക്കും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കുന്നതിനും ഓഫീസ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ 16 സേവനങ്ങൾ ഓണ്‍ലൈനിൽ
01:01 AM Sep 20, 2017 | Deepika.com