കൊച്ചി: രാജ്യത്തെ പൊതുമേഖലാ കണ്‍സൾട്ടൻസി സ്ഥാപനമായ കിറ്റ്കോ സിവിൽ എൻജിനിയറിംഗ് ബിരുദ-ഡിപ്ലോമധാരികൾക്കായി സംഘടിപ്പിക്കുന്ന കണ്‍സ്ട്രക്ഷൻ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഞ്ചാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കോഴ്സ് അടുത്ത മാസം നാലു മുതൽ നവംബർ ഒന്നുവരെ കൊച്ചിയിലാണു സംഘടിപ്പിക്കുന്നത്. സിവിൽ എൻജിനിയറിംഗ് ബിരുദധാരികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും കോഴ്സിന് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി 28. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9744887569/ 04844129000 എന്ന നന്പറിലോ sumeera.as hraf@kit co.in ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
കണ്‍സ്ട്രക്ഷൻ മാനേജ്മെന്റ് കോഴ്സ്
01:01 AM Sep 20, 2017 | Deepika.com