അങ്കമാലി: ജാതിക്കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി നട്മെഗ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനും ഭാവിനടപടികൾ തീരുമാനിക്കുന്നതിനുമായി ഇന്നസെന്റ് എംപി വിളിച്ചിട്ടുള്ള ഉന്നതതല യോഗം നാളെ രാവിലെ 10 ന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേരും.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിധ്യത്തിൽ ചേരുന്ന യോഗം പദ്ധതിയുടെ തുടർ നടപടികൾ ചർച്ച ചെയ്യും. ജനപ്രതിനിധികളും സംസ്ഥാന കൃഷിവകുപ്പ്, നബാർഡ്, സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരും കർഷക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് ഇന്നസെന്റ് എംപി അറിയിച്ചു. ചാലക്കുടി ലോക്സഭാ മണ്ഡലം കേന്ദ്രീകരിച്ച് ജാതിക്ക അധിഷ്ഠിത അഗ്രോപാർക്കാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
ജാതി കർഷകരെ ഉൾപ്പെടുത്തി ഒരു ഫാർമർ പ്രൊഡ്യൂസർ കന്പനിക്ക് എംപിയുടെ നേതൃത്വത്തിൽ ഇതിനകം രൂപം നൽകിയിട്ടുണ്ട്.
നട്മെഗ് പാർക്ക്: ഉന്നതതല യോഗം നാളെ
12:48 AM Sep 20, 2017 | Deepika.com