സ്കൂൾ അവധി
01:17 AM Sep 19, 2017 | Deepika.com
കോഴിക്കോട് ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഒഴികെ ആംഗൻവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെയും കോട്ടയം താലൂക്കിലെ തിരുവാർപ്പ്, കുമരകം, അയ്മനം, വേളൂർ, ചെങ്ങളം സൗത്ത്, ആർപ്പൂക്കര വില്ലേജുകളിലെയും സ്കൂളുകൾക്കും ആംഗൻവാടികൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്ക് ബാധകമല്ല.