തിരുവനന്തപുരം: ഇസ്ലാം മതം സ്വീകരിച്ച ഹാദിയ എന്ന അഖിലയുടെ കേസിൽ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ ഇതുസംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നു കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ.
പെണ്കുട്ടി സ്വന്തം വീട്ടിൽ മനുഷ്യാവകാശ ലംഘനം അനുഭവിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കമ്മീഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
വിവിധ മഹിളാ സംഘടനകളും കമ്മീഷനു ഹർജികൾ നൽകി. മാധ്യമ റിപ്പോർട്ടും സോഷ്യൽ മീഡിയ ചർച്ചകളും കമ്മീഷന്റെ ശ്രദ്ധയിലുണ്ടെന്നു ജോസഫൈൻ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ദിവസം ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഹർജി കമ്മീഷനു ലഭിച്ചിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തീർപ്പുകൽപ്പിക്കാൻ വനിതാ കമ്മീഷന് പരിമിതികളുണ്ടെന്ന് അവർ പറഞ്ഞു.
അഖില കേസ്: റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മീഷൻ
01:02 AM Sep 19, 2017 | Deepika.com