ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 106.4 മില്ലിമീറ്റർ മഴലഭിച്ചു. ഈവർഷം പെയ്ത ഏറ്റവും കനത്തമഴയാണ് ഞായറാഴ്ച ലഭിച്ചത്. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് മുൻദിവസത്തേക്കാൾ മൂന്നടിയോളം ഉയർന്ന് 2358.96 അടിയായി.
അണക്കെട്ടിന്റെ സംഭരണശേഷിയുടെ 53.39 ശതമാനത്തിലെത്തി. കഴിഞ്ഞവർഷം ഇതേ ദിവസം 47.12 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. മൂലമറ്റം വൈദ്യുത നിലയം 11.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 127 അടിയോളമായി.
ഇടുക്കിയിൽ ജലനിരപ്പ് മൂന്നടികൂടി ഉയർന്നു
01:02 AM Sep 19, 2017 | Deepika.com