അടൂർ: അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ അഞ്ചുദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നെത്തും.മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യവാർഷിക സഭാസംഗമം, അടൂർ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിന്റെ മൂറോൻ കൂദാശ, മെത്രാഭിഷേകം, കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (സീരി) സന്ദർശനം, പാറശാല രൂപത ഉദ്ഘാടനം തുടങ്ങിയവയാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പരിപാടികൾ.
ഇന്നു വൈകുന്നേരം അടൂർ സെൻട്രൽ മൈതാനത്ത് പൗരസ്വീകരണം നൽകും. 21 വരെ അദ്ദേഹം അടൂരിലെ പരിപാടികളിൽ പങ്കെടുത്ത് 22ന് കോട്ടയം സീരി സന്ദർശിക്കും. 23ന് പാറശാല രൂപത ഉദ്ഘാടനം. 25നു പുലർച്ചെ മടക്കം. ഈജിപ്റ്റ് ആർച്ച് ബിഷപ്, അമേരിക്കൻ ഭദ്രാസന പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടെ നാലംഗസംഘം അദ്ദേഹത്തോടൊപ്പമുണ്ട്.
അന്ത്യോക്യൻ പാത്രിയർക്കീസിന്റെ കേരള സന്ദർശനം ഇന്നു തുടങ്ങും
12:39 AM Sep 19, 2017 | Deepika.com