കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ദ്വിദിന കൗണ്‍സലിംഗ് പരിശീലന ക്യാന്പ് 21നു തുടങ്ങും.
കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 10ന് സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയൽ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷനാകും. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ സന്ദേശം നൽകും. വിവിധ വിഷയങ്ങളിൽ ഡോ. എസ്.ബി. സിംഗ്, റിക്സൻ ജോസ്, ഡോ. സമീൻ സമദ്, ബിൻസ് ജോർജ്, സീതു അനീഷ്, ചാർളിപോൾ എന്നിവർ ക്ലാസുകൾ നയിക്കും.
ജാതി-മത ഭേദമെന്യേ മദ്യവിരുദ്ധരംഗത്തും ഡി-അഡിക്ഷൻ സെന്ററിൽ പ്രവർത്തിക്കുന്നവർക്കും വൈദികർക്കും സിസ്റ്റേഴ്സിനും ക്യാന്പിൽ പങ്കെടുക്കാമെന്നു സംസ്ഥാന സെക്രട്ടറി ചാർളിപോൾ അറിയിച്ചു. താമസവും ഭക്ഷണവും സ്റ്റഡി മെറ്റീരിയൽസും ഉൾപ്പെടെ 700 രൂപയാണു രജിസ്ട്രേഷൻ ഫീസ്. ആദ്യം പേർ രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണു പ്രവേശനം.
മദ്യവിരുദ്ധസമിതി കൗണ്‍സലിംഗ് ക്യാന്പ് 21 മുതൽ
12:39 AM Sep 19, 2017 | Deepika.com