മല്ലപ്പള്ളി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിമുക്തഭടൻ മരിച്ചു.മുക്കൂർ വടവനപൊയ്യക്കൽ വി.എ. വർഗീസാണ് (ജോർജ്കുട്ടി - 72) ഇന്നലെ രാവിലെ മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മല്ലപ്പള്ളി - കറുകച്ചാൽ റോഡിൽ നെടുങ്ങാടപ്പള്ളിക്കു സമീപം ഇരുപ്പക്കൽവളവിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പരേതൻ നാഷണൽ എക്സ് സർവീസ്മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സമിതിയംഗവും കാനറ ബാങ്ക് മുൻ ഉദ്യോഗസ്ഥനുമായിരുന്നു. സംസ്കാരം ഇന്നു രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മുക്കൂർ സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: സി.ടി. അന്നക്കുട്ടി തോട്ടയ്ക്കാട് ചിറയ്ക്കൽ കുടുംബാംഗം. മക്കൾ: ആൻജോ വർഗീസ് (അധ്യാപിക, സിഇടി തിരുവനന്തപുരം ), അബ്ജോത് വർഗീസ് (സീനിയർ കറസ്പോണ്ടന്റ്, മനോരമ ന്യൂസ്, അരൂർ). മരുമക്കൾ: ജോജിമോൻ കെ. തോമസ് (അധ്യാപകൻ, സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ്, നാലാഞ്ചിറ), പൗർണമി ശങ്കർ (അസിസ്റ്റന്റ് പ്രൊഡ്യൂസർ, മനോരമ ന്യൂസ്)
വാഹനാപകടത്തിൽ പരിക്കേറ്റ വിമുക്തഭടൻ മരിച്ചു
12:32 AM Sep 19, 2017 | Deepika.com