കോട്ടയം: ചങ്ങനാശേരി എസ്ബി കോളജിന്റെ എംബിഎ വിഭാഗം ബർക്ക്മാൻസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന 22-മത് അഖിലേന്ത്യാ മാനേജ്മെന്റ് ഫെസ്റ്റ് ’ബെർക്ക്നോവ’ 20, 21 തീയതികളിൽ നടക്കും. 20നു രാവിലെ 10.30നു അസിമോ എംഡി ടി. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കോളജ് മാനേജർ റവ.ഡോ. ഫിലിപ്പ് വടക്കേകളം അധ്യക്ഷത വഹിക്കും. ഏഴ് മത്സരങ്ങളും സ്പോട്ട് ഡാൻസ്, ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും. ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, മാർക്കറ്റിംഗ് ഗെയിം, ഫിനാൻസ് ഗെയിം, ബിസിനസ് ക്വിസ്, ഹ്യൂമർ ഗെയിം, കോർപറേറ്റ് വാക്ക് എന്നിവ ഉൾപ്പെടും. വൈകുന്നേരം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. സമാപനസമ്മേളനത്തിൽ സമ്മാനദാനം നടക്കും. വിവിധ സംസ്ഥാനങ്ങളിലെ 50ൽപ്പരം മാനേജ്മെന്റ് ഇൻസ്റ്റിസ്റ്റ്യൂട്ടിലെ 500ൽപ്പരം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഡോ. സ്റ്റീഫൻ മാത്യൂസ്, ഡോ. സിബി കെ. ജോസഫ്, ജിതിൻ കെ. തോമസ്, നീതു ജോസ്, ജോപ്പൻ മോറിസ്, ആന്റോ ചാക്കോ എന്നിവർ പങ്കെടുത്തു.
എസ്ബിയിൽ മാനേജ്മെന്റ് ഫെസ്റ്റ്
12:22 AM Sep 19, 2017 | Deepika.com