കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ സർവീസ്-2017 ലേക്ക് അപേക്ഷ ക്ഷണിച്ചു. ജാതി, മത ഭേദമെന്യേ സംസ്ഥാനത്ത് ജീവകാരുണ്യ, സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷം തോറും നൽകിവരുന്ന പുരസ്കാരമാണിത്.
തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനത്തിനു രണ്ടു ലക്ഷം രൂപയും വ്യക്തിക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. അപേക്ഷകർ തങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും പ്രവർത്തനങ്ങളേക്കുറിച്ചുമുള്ള പവിവരങ്ങൾ ദി എക്സിക്യൂട്ടീവ് ഡയറക്ടർ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ബിഎംസി റോഡ്, തൃക്കാക്കര, കാക്കനാട്, കൊച്ചി എന്ന വിലാസത്തിൽ 30 നകം അയയ്ക്കണം.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡ് : അപേക്ഷ ക്ഷണിച്ചു
12:22 AM Sep 19, 2017 | Deepika.com