മോഷണക്കേസിൽ പിടിയിൽ
12:22 AM Sep 19, 2017 | Deepika.com
മൂലമറ്റം: നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതി പിടിയിൽ. കുടയത്തൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന പത്തനംതിട്ട അടൂർ പറക്കോട് കരയിൽ കല്ലിക്കോട്ട്പടിഞ്ഞാറ് ചേരിൽ തുളസീധരൻ (45) ആണ് പിടിയിലായത്. അറക്കുളം കാണിയക്കാട്ട് സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു ഒട്ടുപാലും മണിമല മാത്യുവിന്റെ യും റബർ ഷീറ്റ്, കുടയത്തൂർ പാറക്കുളങ്ങര ജയിംസിന്റെയും വീട്ടിൽ നിന്നു റബർഷീറ്റും മോഷ്ടിച്ച കേസിൽ പ്രതിയാണ് ഇയാൾ.