മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ടു നിൽപ്പുസമരം നടത്തി
12:22 AM Sep 19, 2017 | Deepika.com
കൊച്ചി: സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നിൽപ്പുസമരം നടത്തി. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ സമരം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഷാജൻ പി. ജോർജ്, സിസ്റ്റർ ആൻ, തങ്കച്ചൻ വെളിയിൽ, കെ.വി. ക്ലീറ്റസ്, കെ.വി. സെബാസ്റ്റ്യൻ, ആന്റണി, ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.