തിരുവനന്തപുരം: സംസ്ഥാനത്തു മഴ കനത്തതിനെത്തുടർന്നു വെള്ളപ്പൊക്ക- ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു റവന്യു- പോലീസ്- ദുരന്ത നിവാരണ- ഫയർഫോഴ്സ്- ആരോഗ്യ വകുപ്പുകൾക്കു മുഖ്യമന്ത്രി പിണറായി വിജയനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും അതീവ ജാഗ്രതാ നിർദേശം നൽകി.
ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും നേരിടുന്നതിനുമായി ജില്ലാ ഭരണകൂടങ്ങൾ സദാ ഉണർന്നു പ്രവർത്തിക്കണം. താലൂക്ക് കണ്ട്രോൾ റൂമുകളിൽ അതത് തഹസിൽദാർമാർ മുഴുവൻ സമയവും നേരിട്ടു മേൽനോട്ടം വഹിക്കണം. ഉരുൾപൊട്ടൽ മേഖലയിലും നദികളുടെ തീരങ്ങളിലുമുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികളുടെയും ദുർബലരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ജില്ലാതല പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടർമാർ നടത്തണം.
അതീവ ജാഗ്രതാ നിർദേശം
01:50 AM Sep 18, 2017 | Deepika.com