കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള സാധ്യത മുന്നിൽക്കണ്ട് നടി കാവ്യാ മാധവൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. ദിലീപിന്റെ ഭാര്യയായതിനാൽ തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കാവ്യാ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
തന്റെ ഭർത്താവിനെതിരേ ആരോപണങ്ങൾ ഉയർത്തിയ അന്വേഷണ സംഘത്തിനു തെളിവുകൾ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. അതിനാൽ ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീക്ഷണിപ്പെടുത്തി കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ്. വ്യാജമായി തെളിവുണ്ടാക്കാനാണു പോലീസിന്റെ ശ്രമം. ഇതിനായി മാഡം എന്ന കൃത്രിമ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നുവെന്നും കാവ്യാ ഹർജിയിൽ പറയുന്നു.
കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
01:43 AM Sep 18, 2017 | Deepika.com