ഇടുക്കിഡാമിൽ ജലനിരപ്പ് ഉയർന്നു
01:43 AM Sep 18, 2017 | Deepika.com
ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു കനത്ത മഴ തുടരുന്നു. ഇന്നലെ 43.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. അണക്കെട്ടിലേക്ക് 16.39 ദശലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തി. 1905 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് അണക്കെട്ടിലുള്ളത്. 2356.1 അടിയാണ് ഇന്നലത്തെ അണക്കെട്ടിലെ ജലനിരപ്പ്. 2.65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം വൈദ്യുതി നിലയം ഇന്നലെ ഉത്പാദിച്ചത്.