നദികൾ കരകവിഞ്ഞു
01:43 AM Sep 18, 2017 | Deepika.com
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞു. പന്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പുയർന്നതിനേത്തുടർന്ന് തീരപ്രദേശത്തെ വീടുകളിലും റോഡുകളിലും വെള്ളം കയറി. കനത്ത മഴയിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയിലെ സംഭരണികളിലും ജലനിരപ്പുയർന്നു. മണിയാർ, പെരുന്തേനരുവി സംഭരണികളുടെ ഷട്ടർ തുറന്നുവച്ചിരിക്കുകയാണ്. സംഭരണികൾ നിറഞ്ഞതോടെയാണിത്. പന്പ, കക്കാട്ടാറ് തീരങ്ങളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.