യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി
01:24 AM Sep 18, 2017 | Deepika.com
കോതമംഗലം: തങ്കളം കരിക്കുഴിക്കടവ് പാലത്തിലൂടെ നടന്നുപോയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. തങ്കളം കുന്നപ്പിളളി ഓനച്ചന്റെ മകൻ ബൈജു (42) ആണ് ഒഴുക്കിൽപ്പെട്ടത്. കനത്തമഴയെത്തുടർന്ന് കുരുർതോടിനു കുറുകെയുള്ള പാലത്തിലൂടെ വെള്ളം കയറി ഒഴുകുകയായിരുന്നു. ബൈജു രണ്ട് സുഹൃത്തുക്കൾക്കൊപ്പം പാലം കടക്കുന്പോഴായിരുന്നു അപകടം. സുഹൃത്തുക്കൾ സുരക്ഷിതരാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പോലീസും ഫയർഫോഴ്സും നാട്ടുകാരും രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.