സിയാൽ വാർഷിക പൊതുയോഗം ഇന്ന്
01:24 AM Sep 18, 2017 | Deepika.com
നെടുമ്പാശേരി: കൊച്ചി അന്താരാഷ് ട്ര വിമാനത്താവളം കമ്പനി(സിയാല്‍)യുടെ 23-ാമത് വാര്‍ഷിക പൊതുയോഗം ഇന്നു രാവിലെ 11 മുതല്‍ എറണാകുളം കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം. 1,100 കോടി രൂപ ചെലവില്‍ നിര്‍മിച്ച രാജ്യാന്തര നിലവാരത്തിലുള്ള പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി-3 പ്രവര്‍ത്തനം തുടങ്ങിയ ശേഷം നടക്കുന്ന ആദ്യ പൊതുയോഗമാണ് ഇന്നത്തേത്.