പാലാ: ഒടുവിൽ ബന്ധുക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ആ വിളിയെത്തി. മോചനത്തിനായി പ്രാർഥിച്ചവരോടു നന്ദി പറഞ്ഞുകൊണ്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ ഫോൺകോൾ. ബന്ധുവും രാമപുരം സ്വദേശിനിയും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ അധ്യാപികയുമായ നവിത എലിസബത്ത് ജോസിനെയാണ് ഇന്നലെ വൈകുന്നേരം ആറോടെ റോമിൽനിന്ന് ഫാ.ടോം വിളിച്ചത്.
റോമിൽ ഫാ.ടോമിന്റെ കൂടെയുള്ള ഫാ. ഏബ്രഹാം കവലക്കാട്ടിന്റെ ഫോണിൽ നിന്നാ ണു ബന്ധുവിനെ വിളിച്ചത്. അടുത്ത ബന്ധുക്കളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം നാട്ടിലേക്കു വരുന്നതു സംബന്ധിച്ചു തീരുമാനിച്ചിട്ടില്ലെന്നും നവിതയോടു പറഞ്ഞു. മോചനത്തിനായി പരിശ്രമിച്ചവരോട് ഫാ. ടോം ആവർത്തിച്ചു നന്ദി അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു.
കാത്തിരുന്ന ആ വിളി രാമപുരത്ത് എത്തി
02:45 AM Sep 14, 2017 | Deepika.com