ഭൂനികുതി സ്വീകരിച്ചില്ല; ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

02:40 AM Sep 14, 2017 | Deepika.com
കൊ​​​​ന്ന​​​​ക്കാ​​​​ട് (കാ​​​സ​​​ർ​​​ഗോ​​​ഡ്): ഭൂ​​​നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​ലും ജാ​​​​മ്യ​​​​ക്കാ​​​​ര​​​​ന് ബാ​​​​ങ്കി​​​​ൽ​​​നി​​​​ന്നു ജ​​​​പ്തി നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച​​​​തി​​​​ലും മ​​​​നം​​​​നൊ​​​​ന്ത് ക​​​​ർ​​​​ഷ​​​​ക​​​​ൻ ജീ​​​വ​​​നൊ​​​ടു​​​ക്കി. വെ​​​​ള്ള​​​​രി​​​​ക്കു​​​​ണ്ട് താ​​​​ലൂ​​​​ക്കി​​​​ലെ അ​​​​ത്തി​​​​യ​​​​ടു​​​​ക്കം ചി​​​​റ​​​​യ്ക്ക​​​​ൽ-​​​​തെ​​​​ക്കേ​​​​ക്കു​​​​റ്റ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​റി(62)​​​​നെ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം പാ​​​​ല​​​​ക്കാ​​​​ട്ടെ ലോ​​​​ഡ്ജി​​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

33 വ​​​​ർ​​​​ഷം നി​​​​കു​​​​തി​​​​യ​​​​ട​ച്ച ഭൂ​​​​മി​​​​യി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നു വ​ന്ന​തും ജാ​​​​മ്യം​​​നി​​​​ന്ന വ്യ​​​​ക്തി​​​​യു​​​​ടെ സ്ഥ​​​​ലം ജ​​​​പ്തി​​​​ചെ​​​​യ്യു​​​​മെ​​​​ന്ന സ്ഥി​​​​തി​​​വി​​​​ശേ​​​​ഷ​​​​വും അ​​​​ല​​​​ക്സാ​​​​ണ്ട​​​​റെ ദുഃ​​​ഖ​​​ത്തി​​​ലാ​ക്കി​യി​രു​ന്നു.

കോ​​​​ട്ട​​​​യം ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ​​​നി​​​​ന്ന് 1978-ലാ​​​​ണ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ അ​​​​ത്തി​​​​യ​​​​ടു​​​​ക്ക​​​​ത്തെ​​​​ത്തി മൂ​​​​ന്ന് ഏ​​​​ക്ക​​​​ർ സ്ഥ​​​​ലം വാ​​​​ങ്ങി​​​ത്. മാ​​​​ലോം വി​​​​ല്ലേ​​​​ജി​​​​ലെ സ​​​​ർ​​​​വേ ന​​​മ്പ​​​​ർ 201/1ൽ​ ​​​പെ​​​​ട്ട സ്ഥ​​​​ലം വാ​​​​ങ്ങി പോ​​​​ക്കു​​​​വ​​​​ര​​​​വ് ന​​​​ട​​​​ത്തി നി​​​​കു​​​​തി​​​​യും അ​​​​ട​​​​ച്ചു​​​​പോ​​​​ന്നു.

എ​​​​ന്നാ​​​​ൽ, 2008 ൽ ​​​​നി​​​​കു​​​​തി​​​​യ​​​​ട​​​​യ്ക്കാ​​​​ൻ ചെ​​​​ന്ന അ​​​​ല​​​​ക്സാ​​​​ണ്ട​​​​റോ​​​​ട് ഇ​​​​നി നി​​​​കു​​​​തി സ്വീ​​​​ക​​​​രി​​​​ക്കി​​​ല്ലെ​​​ന്നും സ്ഥ​​​​ലം പ​​​​രി​​​​സ്ഥി​​​​തി​ദു​ർ​ബ​ല ​​ഭൂ​​​​മി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​റ​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​കു​​​തി​​​യ​​​ട​​​യ്ക്കാ​​​ൻ നി​​​​ർ​​​​വാ​​​​ഹ​​​​മി​​​​ല്ലാ​​​​താ​​​​യ​​​​തോ​​​​ടെ കാ​​​​ർ​​​​ഷി​​​​ക​​​വാ​​​​യ്പ​​​​ക​​​​ൾ കി​​​​ട്ടാ​​​​ത്ത സ്ഥി​​​​തി​​​​യു​​​​മാ​​​​യി. അ​​​​ടു​​​​ത്തി​​​​ടെ വ​​​​ള്ളി​​​​ക്ക​​​​ട​​​​വ് ഗ്രാ​​​​മീ​​​​ണ്‍ ബാ​​​​ങ്ക് ജ​​​​പ്തി നോ​​​​ട്ടീ​​​​സ് കൂ​ടി അ​​​​യ​​​​ച്ച​​​​തോ​​​​ടെ ഇ​​​യാ​​​ൾ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി.

ത​​​​നി​​​​ക്ക് ജാ​​​​മ്യം നി​​​​ന്ന​​​യാ​​​​ളു​​​​ടെ സ്ഥ​​​​ലം ജ​​​​പ്തി​​​ചെ​​​​യ്യു​​​​മെ​​​​ന്ന സ്ഥി​​​​തി വ​​​​ന്ന​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്ന് പാ​​​​ല​​​​ക്കാ​​​​ട് ഒ​​​​ല​​​​വ​​​​ക്കോ​​​​ട് വ​​​​നം​​​​വ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി രേ​​​​ഖ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഗു​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

മൃ​​​​ത​​​​ദേ​​​​ഹം പാ​​​​ല​​​​ക്കാ​​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​ശേ​​​​ഷം കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ലെ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലു​​​ള്ള ബ​​​ന്ധു​​​വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് സം​​​സ്ക​​​രി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്.
അ​​​ല​​​ക്സാ​​​ണ്ട​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: എം.​​​ജെ.​​​സി​​​റി​​​യ​​​ക്, കു​​​ട്ടി​​​യ​​​മ്മ, എ​​​ൽ​​​സ​​​മ്മ, ലി​​​ല്ലി, ഷൈ​​​നി, ത​​​ങ്ക​​​ച്ച​​​ൻ, ലൈ​​​സ​​​മ്മ.