കൊച്ചി: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്ക്കും ജനറൽ സെക്രട്ടറി ആർ.വി. ബാബുവിനും എതിരേയെടുത്ത കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കും. വി.ഡി. സതീശൻ എംഎൽഎ, ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് സെക്രട്ടറി കെ.എസ്. സനീഷ് എന്നിവരാണു ശശികലയ്ക്കും ആർ.വി. ബാബുവിനും എതിരായി പരാതി നൽകിയത്.
ആദ്യം വി.ഡി. സതീശൻ എംഎൽഎയുടെ മൊഴിയാണു രേഖപ്പെടുത്തുക. ഇതിനായി എംഎൽഎയോടു സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പറവൂർ സിഐ ക്രിസ്പിൻ സാം പറഞ്ഞു.ഡിവൈഎഫ്ഐ നൽകിയ പരാതിയിലും മൊഴിയും രേഖപ്പെടുത്തും. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ശശികലയ്ക്കെതിരായ കേസ്: പരാതിക്കാരുടെ മൊഴിയെടുക്കും
02:40 AM Sep 14, 2017 | Deepika.com