ഉപതെരഞ്ഞെടുപ്പിനു പോലീസ് സംരക്ഷണം നൽകാൻ ഉത്തരവ്
02:34 AM Sep 14, 2017 | Deepika.com
കൊച്ചി : കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഈ വാർഡിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുന്ന കെ.പി. രാജേന്ദ്രകുമാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.