തിരുവനന്തപുരം: സംസ്ഥാനത്ത് 18 പുതിയ ഇഎസ്ഐ ഡിസ്പെൻസറികൾ തുറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഒരു ഡോക്ടറും അനുബന്ധ സൗകര്യങ്ങളുമുള്ള ഡിസ്പെൻസറികളാണ് ആരംഭിക്കുന്നത്. ആദ്യവർഷം ഇതിന്റെ ചെലവ് ഇഎസ്ഐ കോർപറേഷൻ വഹിക്കും. 162 തസ്തികകൾ സൃഷ്ടിക്കും.
പുതിയ ഡിസ്പെൻസറികൾ ആരംഭിക്കുന്ന സ്ഥലവും ജില്ലയും ചുവടെ: വെഞ്ഞാറമൂട് -തിരുവന്തപുരം, റാന്നി -പത്തനംതിട്ട, കുളത്തൂപ്പുഴ-കൊല്ലം, കണ്ണൻദേവൻ ഹിൽസ്, പീരുമേട്, മന്നാംകണ്ടം, കുമളി- ഇടുക്കി, കൂത്താട്ടുകുളം- എറണാകുളം, ആലത്തൂർ, മണ്ണാർക്കാട്, കൂറ്റനാട്- പാലക്കാട്, കൊണ്ടോട്ടി- മലപ്പുറം, മുക്കം, ബാലുശേരി, താമരശേരി- കോഴിക്കോട്, മാനന്തവാടി, സുൽത്താൻബത്തേരി- വയനാട്. റാന്നി പഴവങ്ങാടി വില്ലേജിൽ പട്ടികവർഗക്കാരായ 34 കുടുംബങ്ങൾക്ക് രണ്ട് ഏക്കർ വീതം 68 ഏക്കർ ഭൂമിക്കു പട്ടയം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാനത്ത് 18 പുതിയ ഇഎസ്ഐ ഡിസ്പെൻസറികൾ തുറക്കും
02:13 AM Sep 14, 2017 | Deepika.com