പാലാ: രാജ്യത്തെ മികച്ച സഹകരണ ബാങ്കുകളുടെ പ്രവർത്തന മികവിനു ബാങ്കിംഗ് ഫ്രോണ്ടിയേഴ്സ് (എഫ്സിബിഎ) നൽകുന്ന രണ്ടു ദേശീയ പുരസ്കാരങ്ങൾ വലവൂർ സഹകരണബാങ്കിനു ലഭിച്ചു.
ബെസ്റ്റ് കസ്റ്റമർ അക്യുസിഷൻ, ബെസ്റ്റ് എച്ച്ആർ പ്രാക്ടീസസ് എന്നീ വിഭാഗങ്ങളിലെ ദേശീയ പുരസ്കാരങ്ങളാണു ബാങ്കിനു ലഭിച്ചത്. ജയ്പൂരിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളവും സെക്രട്ടറി എം.പി. സതീശ് മംഗലത്തും ചേർന്നു പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള 2016ലെ ബാങ്കിംഗ് ഫ്രോണ്ടിയേഴ്സ് അവാർഡ് വലവൂർ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളത്തിനു ലഭിച്ചിരുന്നു.
വലവൂർ ബാങ്കിനു വീണ്ടും ദേശീയ അവാർഡ്
02:13 AM Sep 14, 2017 | Deepika.com