ആലപ്പുഴ: വളമംഗലത്തു ലോറിയിൽനിന്നു ചാടിയ മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആന നാശനഷ്ടം വരുത്തിയ സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടി. ആന ഇടഞ്ഞോടിയതിനെത്തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചവർക്കുനഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു കെ.സി. വേണുഗോപാൽ എംപി മുഖ്യമന്ത്രിക്കു കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംഭവത്തിൽ ജില്ലാ കളക്ടറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണു മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. തുറവുർ ദേശീയപാതയിൽ കഴിഞ്ഞ അഞ്ചിനു പുലർച്ചെയാണു ലോറിയിൽനിന്ന് ഇറങ്ങി ഓടിയ ആന വീടുകളും വാഹനവും ഒരു പള്ളിയുടെ മതിലും തകർത്തത്.
ആന ഇടഞ്ഞ സംഭവം: സർക്കാർ റിപ്പോർട്ട് തേടി
02:13 AM Sep 14, 2017 | Deepika.com