തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
02:13 AM Sep 14, 2017 | Deepika.com
കോട്ടയം: തിരുനക്കര മൈതാനത്ത് സ്റ്റേജിനുസമീപം തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ടൗണിൽ ഹോട്ടലുകളിൽ പണിയെടുത്തു കഴിയുന്ന രാജു (52)വിനെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അസുഖം മൂലം മരിച്ചതാകാമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.