തിരുവനന്തപുരം: നഴ്സുമാരും വിദേശത്ത് തൊഴിൽ തേടിയെത്തുന്നവരും എത്തിച്ചേരുന്ന രാജ്യങ്ങളുടെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയർ ഇന്ത്യയുടെ വിമാനയാത്രക്കൂലി വിഷയത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ഈ വിഷയം ചർച്ച നടത്തിയിട്ടുണ്ട്. ഈ പ്രശ്നം 2014 മുതൽ തന്റെ ശ്രദ്ധയിൽ വന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
നഴ്സുമാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം:കേന്ദ്രമന്ത്രി
01:45 AM Sep 14, 2017 | Deepika.com